വരാന്തയിൽ പ്രത്യേകം തറ കെട്ടി കഞ്ചാവ് നട്ടു വളർത്തി; പൊലീസ് നശിപ്പിച്ചു

By സമകാലിക മലയാളം ഡെസ്ക്   |   Published: 24th September 2023 05:32 PM  |  

Last Updated: 24th September 2023 05:56 PM  |   A+A-   |  

cannabis_trees

പൊലീസ് പിടികൂടി നശിപ്പിച്ച കഞ്ചാവ് ചെടികള്‍/ ടിവി ദൃശ്യം

 

കൊച്ചി: കൊച്ചി മട്ടാഞ്ചേരിയിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ പൊലീസ് പിടികൂടി നശിപ്പിച്ചു. നാലു കഞ്ചാവു ചെടികളാണ് നശിപ്പിച്ചത്. രണ്ടുനില കെട്ടിടത്തിന്റെ വരാന്തയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ സ്ഥലത്താണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. 

അടച്ചിട്ട കെട്ടിടത്തിന്റെ വരാന്തയിലായിരുന്നു കഞ്ചാവ് കൃഷി. മയക്കുമരുന്ന് സംഘത്തെ കണ്ടെത്താനുള്ള സംസ്ഥാന വ്യാപക പരിശോധനയ്ക്കിടെയാണ് മട്ടാഞ്ചേരി ബാങ്ക് ജംഗ്ഷനിലുള്ള കെട്ടിടത്തിന് മുകളിലെ കഞ്ചാവ് കൃഷിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. 

ഏറെക്കാലമായി അടച്ചിട്ട നിലയിലാണ് കെട്ടിടം. മണ്ണ് നിറച്ച് തയ്യാറാക്കിയ സ്ഥലത്താണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയാത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കഞ്ചാവ് ചെടികൾ നട്ടുവളർത്തുന്നത് പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വയനാട് പനവല്ലിയില്‍ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെക്കും; ഉത്തരവ് ഇറങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ