ജീവനക്കാരിയുടെ ബാഗിൽ നിന്ന് മോഷ്ടിച്ചത് മുക്കുപണ്ടം; കൊടുവള്ളി പെട്രോൾ പമ്പിലെ കവർച്ചയിൽ ട്വിസ്റ്റ്
By സമകാലിക മലയാളം ഡെസ്ക് | Published: 24th September 2023 04:34 PM |
Last Updated: 24th September 2023 04:34 PM | A+A A- |

ആഭരണം മോഷ്ടിക്കുന്നു/ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
കോഴിക്കോട്: കൊടുവള്ളി വെണ്ണക്കാട് പെട്രോൾ പമ്പിലെ മോഷണത്തിൽ വൻ ട്വിസ്റ്റ്. ജീവനക്കാരിയുടെ ബാഗിൽനിന്ന് മോഷ്ടിച്ചത് മുക്കുപണ്ടമാണെന്ന് കണ്ടെത്തി. പമ്പിലെ മുറിയിൽ സൂക്ഷിച്ച ബാഗിൽ നിന്ന് ഒന്നേകാൽ പവന്റെ മാലയും 3,000 രൂപയും കവർന്നുവെന്നായിരുന്നു പരാതി.
ബാഗിലുണ്ടായിരുന്ന സ്വർണമാല യുവതിയുടെ അമ്മ എടുത്തുമാറ്റിയിരുന്നു. ഇത് താൻ അറിഞ്ഞിരുന്നില്ലെന്ന് ജീവനക്കാരി പൊലീസിനോട് പറഞ്ഞു. മോഷണവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് വിദ്യാർത്ഥികളെ പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
വൈകിട്ടു ജോലി കഴിഞ്ഞ് വീട്ടിൽ പോകാൻ ബാഗ് എടുത്തപ്പോഴാണ് യുവതി മോഷണ വിവരം അറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. മറ്റൊരാൾക്കൊപ്പം ബൈക്കിൽ പെട്രോൾ പമ്പിൽ എത്തിയ പ്രതി, പമ്പിലെ ശുചിമുറിക്കു സമീപത്തു കൂടിയാണു മുറിയിൽ കടന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
തിയേറ്ററില്‍ വടിവാള്‍ വീശി, മൂന്നുപേര്‍ക്ക് വെട്ടേറ്റു; രണ്ടുപേര്‍ അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ