ഞാന്‍ കള്ളനോ കൊലപാതകിയോ അല്ല; പിആര്‍ അരവിന്ദാക്ഷന്‍

കരുവന്നൂര്‍ ബാങ്ക്  വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിആര്‍ അരവിന്ദാക്ഷനെ ഉച്ചയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്‌
പിആര്‍ അരവിന്ദാക്ഷന്‍
പിആര്‍ അരവിന്ദാക്ഷന്‍


കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ അറസ്റ്റ് ചെയ്തത് കള്ളക്കേലസിലെന്ന് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പിആര്‍ അരവിന്ദാക്ഷന്‍. താനൊരു കള്ളനോ കൊലപാതകിയോ അല്ല. ഇഡിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായിട്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അരവിന്ദാക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു

'ഇതൊരു കളളക്കേസാണ്. ഞാനൊരു കള്ളനോ കൊലപാതകിയോ അല്ല. എന്നെ അടിച്ചതിന് ഞാന്‍ പരാതി നല്‍കി അതിന്റെ ഭാഗമായിട്ടാണ് അവര്‍ അറസ്റ്റ് ചെയ്തത്‌'- അരവിന്ദാക്ഷന്‍ പറഞ്ഞു. 

കരുവന്നൂര്‍ ബാങ്ക്  വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിആര്‍ അരവിന്ദാക്ഷനെ ഉച്ചയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്‌. വടക്കാഞ്ചേരിയിലെ വീട്ടിലെത്തിയാണ് അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തത്. കരുവന്നൂര്‍ കേസില്‍ ഇതാദ്യമായാണ് ഒരു സിപിഎം നേതാവിനെ കസ്റ്റഡിയിലെടുക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ കൈമാറിയ രണ്ടുപേരാണ് പ്രാദേശിക സിപിഎം നേതാവായ പിആര്‍ അരവിന്ദാക്ഷനും ഇടനിലക്കാരനായ കെഎ ജിജോറും. ഇവരുടെ മൊഴികളുടെയും കൈമാറിയ തെളിവുകളുടെയും ബലത്തിലാണ് ഒന്നാം പ്രതി പി സതീഷ്‌കുമാര്‍, രണ്ടാം പ്രതി പിപി കിരണ്‍ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തത്.

വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ അരവിന്ദാക്ഷന്‍ ഇപ്പോള്‍ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയാണ്. ചോദ്യചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് അരവിന്ദാക്ഷന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ മാസം 12നാണ് അരവിന്ദാക്ഷനെ കൊച്ചി ഇ.ഡി ഓഫിസിലേക്കു ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. മുളവടികൊണ്ടു തന്നെ തുടര്‍ച്ചയായി മര്‍ദിച്ചുവെന്നും കുനിച്ചുനിര്‍ത്തി കഴുത്തിലിടിച്ചെന്നുമടക്കം അരവിന്ദാക്ഷന്‍ ആരോപിച്ചു. എന്നാല്‍ ചോദ്യചെയ്യല്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷം നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com