നിയമനക്കോഴ ആരോപണത്തില്‍ വഴിത്തിരിവ്; സെക്രട്ടേറിയറ്റിന് മുന്നിലെ സിസിടി ദൃശ്യത്തില്‍ ഹരിദാസും ബാസിതും മാത്രം; അഖില്‍ മാത്യുവില്ല
By സമകാലികമലയാളം ഡെസ്ക് | Published: 30th September 2023 09:04 PM |
Last Updated: 30th September 2023 09:04 PM | A+A A- |

ഹരിദാസ്/വീഡിയോ സ്‌ക്രീന്‍ഷോട്ട്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിലെ നിയമനക്കോഴ ആരോപണവുമായി ബന്ധപ്പെട്ട് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ പണം കൈമാറുന്നതില്ല. പരാതിക്കാരനായ ഹരിദാസും സുഹൃത്ത് ബാസിതും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങളില്‍ ആരോപണ വിധേയനായ സ്റ്റാഫ് അഖില്‍ മാത്യു ഇല്ല. സെക്രട്ടേറിയറ്റിനു മുന്നിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. പൊതുഭരണ വകുപ്പിലെത്തിയാണ് പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചത്.
സെക്രട്ടേറിയറ്റിലെ അനക്‌സ് 2ല്‍ എത്തിയാണ് പൊലീസ് സംഘം ദൃശ്യങ്ങള്‍ പരിശോധിച്ചത്. പരാതിയില്‍ പറയുന്ന സമയങ്ങളിലൊന്നും യാതൊരു തരത്തിലുള്ള പണം നല്‍കുന്ന ദൃശ്യങ്ങളും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹരിദാസും ബാസിദും ഒരുമണിക്കൂര്‍ നേരം ഇവിടെ ചിലവഴിച്ചിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് മൂന്നാമതൊരാള്‍ ദൃശ്യങ്ങളിലേക്ക് എത്തുന്നില്ല. പരാതിയില്‍ ഉന്നയിക്കുന്നതു പോലെ പണം കൈമാറുന്ന ദൃശ്യങ്ങളും ഇല്ല. മൊഴിയുടെ വിശ്വാസ്യത പരിശോധിച്ച ശേഷമായിരിക്കും അന്വേഷണവുമായി മുന്നോട്ടു പോകുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സെക്രട്ടേറിയറ്റ് പരിസരത്തു വച്ച് 500 രൂപയുടെ നോട്ടുകള്‍ ഒരു പ്ലാസ്റ്റിക് കവറിലാക്കി ഒരുലക്ഷം രൂപ മന്ത്രിയുടെ സ്റ്റാഫായ അഖില്‍ മാത്യുവിന് കൈമാറി എന്നായിരുന്നു ഹരിദാസിന്റെ പരാതി. ഏപ്രില്‍ പത്തിനു പണം കൈമാറി എന്നായിരുന്നു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹരിദാസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പൊതുഭരണ വകുപ്പിനു കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ