ബിജെപി ബന്ധവുമായി എല്‍ഡിഎഫില്‍ തുടരാനാവില്ല; ദളിന് സിപിഎം മുന്നറിയിപ്പ്

ഉടന്‍ നിലപാടു വ്യക്തമാക്കാന്‍ സംസ്ഥാന ജെഡിഎസ് നേതൃത്വത്തോട് സിപിഎം
മാത്യു ടി തോമസ് പിണറായി വിജയനൊപ്പം/ഫയല്‍
മാത്യു ടി തോമസ് പിണറായി വിജയനൊപ്പം/ഫയല്‍
Updated on
1 min read

തിരുവനന്തപുരം: ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി എല്‍ഡിഎഫില്‍ തുടരാനാവില്ലെന്ന് ജനതാ ദള്‍ എസിനോട് സിപിഎം. ദേശീയ നേതൃത്വം ബിജെപി സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉടന്‍ നിലപാടു വ്യക്തമാക്കാന്‍ സംസ്ഥാന ജെഡിഎസ് നേതൃത്വത്തോട് സിപിഎം ആവശ്യപ്പെട്ടു.

ബിജെപി സഖ്യത്തിന്റെ ഭാഗമാവുന്നതായി കഴിഞ്ഞ ദിവസം ദള്‍ ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതാക്കളായ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും മകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് നിലപാടു വ്യക്തമാക്കാന്‍ സംസ്ഥാന ദള്‍ നേതൃത്വത്തോട് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപി ബന്ധമുള്ള ദള്‍ മുന്നണിയില്‍ തുടരുന്നതിനെ ഒരു കാരണവശാലും അനുവദിക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വത്തിലെ ധാരണ. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ വര്‍ഗീയതയോടുള്ള സന്ധി ചെയ്യലായി അതു വിലയിരുത്തപ്പെടും. കോണ്‍ഗ്രസ് പ്രചാരണം അതില്‍ ഊന്നുമെന്നും പാര്‍ട്ടി കരുതുന്നു.

ബിജെപി സഖ്യത്തില്‍ ചേരാനുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമില്ലെന്ന് ദള്‍ സംസ്ഥാന നേതൃത്വം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ദളില്‍ തുടര്‍ന്നുകൊണ്ടുതന്നെ സംസ്ഥാന നേതൃത്വത്തിന് ഇത്തരമൊരു നിലപാടെടുക്കാനാവില്ല. അതിനാല്‍ സംസ്ഥാന ഘടകം പുതിയ പാര്‍ട്ടിയായി മാറുന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്. എല്‍ജെഡിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ ഒരു വിഭാഗം ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഇതിനോടു താത്പര്യമില്ല. തുടര്‍ നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ അടുത്ത ഏഴിന് ദള്‍ സംസ്ഥാന നേതൃയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com