എന്റെ പട്ടി 'ബ്രൂണോ' പോലും ബിജെപിയില്‍ പോകില്ല: കെ സുധാകരന്‍; നായക്ക് വിവേകമുണ്ടെന്ന് ജയരാജന്‍

ബിജെപി വളര്‍ത്തുകയല്ല കൊലപ്പെടുത്തുകയാണ് ചെയ്യുന്നത് - എംവി ജയരാജന്‍
കെ സുധാകരനും എംവി ജയരാജനും തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ
കെ സുധാകരനും എംവി ജയരാജനും തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫെയ്സ്ബുക്ക്

കണ്ണൂര്‍: താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. സുധാകരന്റെ മുന്‍ പിഎ ബിജെപിയില്‍ ചേര്‍ന്നതും, അടുത്ത അനുയായിയായ രഘുനാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായതും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കെ സുധാകരന്റെ പ്രതികരണം.

'എന്നെ അറിയുന്നവര്‍ എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് ഞാന്‍ എന്ത് പിഴച്ചു?. ഞാന്‍ ബിജെപിയില്‍ പോകും എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. എനിക്ക് പോകണമെങ്കില്‍ എന്നേ പോകാമായിരുന്നു? എനിക്കൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്. അത് പോലും ബിജെപിയിലേക്ക് പോകില്ല' - കെ സുധാകരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുധാകരന്റെ പ്രതികരണത്തിന് മറുപടിയുമായി കണ്ണൂരിലെ ഇടതു സ്ഥാനാര്‍ത്ഥി എംവി ജയരാജന്‍ രംഗത്തെത്തി. വളര്‍ത്തു നായക്ക് വിവേകമുണ്ട്. അതു ബിജെപിയില്‍ പോകില്ല. ബിജെപി വളര്‍ത്തുകയല്ല കൊലപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് അതിനറിയാം. രാഷ്ട്രീയ വിവേകമില്ലായ്മയാണ് പ്രശ്‌നമെന്നും എംവി ജയരാജന്‍ പറഞ്ഞു.

കെ സുധാകരനും എംവി ജയരാജനും തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ
കെ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ മാറ്റിയെന്ന് യുഡിഎഫ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് രമ്യ ഹരിദാസ്

പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലേ ഇടതുപക്ഷം പറഞ്ഞത് കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കൊള്ളില്ല, അവര്‍ ബിജെപിയിലേക്ക് പോകുന്നവരാണ് എന്ന്. അതു ശരിവെക്കുന്നതാണ് കെ സുധാകരന്റെ മുന്‍ പിഎ ബിജെപിയിലേക്ക് പോയത്. ഒരു ഡിസിസി സെക്രട്ടറി ബിജെപിയിലേക്ക് പോയത്. ഞങ്ങള്‍ പറഞ്ഞ കാര്യം സാധൂകരിക്കുകയാണ് ചെയ്തിരിക്കുന്നത്. പറഞ്ഞ കാര്യം വസ്തുതയാണെന്ന് അനുഭവത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യമായെന്നും എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com