കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പുകളുടെ 12 കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുക. എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങള്‍ മേപ്പാടി ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെയും രേഖാമൂലം അറിയിക്കാം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജില്ല വിദ്യാഭ്യാസ ഓഫിസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസ് എന്നിവിടങ്ങളിലും അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ല വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 8086983523, 9496286723, 9745424496, 9447343350, 9605386561.
വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, യൂണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് / പുതുക്കിയ രേഖകള്‍ നല്‍കുമ്പോള്‍ യാതൊരുവിധ ഫിസും ഈടാക്കാന്‍ പാടുള്ളതല്ല എന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
വിലങ്ങാട് ഉരുള്‍പൊട്ടല്‍: അദാലത്ത്
വിലങ്ങാട് ഉരുൾ പൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ നിർമിച്ചു നൽകാനുള്ള അദാലത്തും ഇന്ന് നടക്കും. രാവിലെ പത്തു മണി മുതൽ വിലങ്ങാട് സെന്റ് ജോർജ് ഹൈ സ്കൂളിൽ ആണ് അദാലത്ത് നടക്കുന്നത്. വിവിധ വകുപ്പുകളുടെ 12 കൗണ്ടറുകളാണ് അദാലത്തിൽ ഉണ്ടാവുക. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പുറമെ ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ