ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ചാല്‍ നടപടി; ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ്; മുന്ന് വര്‍ഷം തടവോ, പിഴയോ ശിക്ഷ

ശബരിമല ഭക്തര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
Sabarimala pilgrims will be punished if they burn camphor and perform puja on trains.
ട്രെയിനില്‍
Published on
Updated on

ചെന്നൈ: ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ. ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയില്‍വേ ആണ് മുന്നറിയിപ്പ് നല്‍കിയത്.

ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും തീ കൊളുത്തിയുള്ള പൂജകള്‍ നിരോധിച്ചിട്ടുണ്ട്.

തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമായും യാത്ര ചെയ്യരുത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുകണ്ടാല്‍ 130 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി അറിയിക്കാമെന്നും റെയില്‍വേ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com