'ബിജെപിയിലേക്ക് വരാൻ തെക്കൻ കേരളത്തിലെ ഉന്നത നേതാവിന്റെ മകൻ ചർച്ച നടത്തി'- വെളിപ്പെടുത്തി ശോഭ സുരേന്ദ്രൻ (വിഡിയോ)

ഒരു നേതാവ് മാത്രമല്ല സിപിഎമ്മിൽ നിന്നു പ്രവർത്തകരുടെ ഒഴുക്കുണ്ടാവുമെന്നും ശോഭാ സുരേന്ദ്രൻ
Shobha Surendran
ശോഭ സുരേന്ദ്രന്‍വിഡിയോ സ്ക്രീന്‍ ഷോട്ട്
Updated on: 
1 min read

കണ്ണൂർ: തെക്കൻ കേരളത്തിൽ നിന്നു ഉന്നതനായ നേതാവിൻ്റെ മകൻ പാർട്ടിയിലേക്ക് വരാൻ തന്നോട് ചർച്ച നടത്തിയെന്ന് ബിജെപി ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. പാർട്ടിയിലേക്ക് വരുന്നതിനായി നിരവധിയാളുകൾ തയ്യാറായിരിക്കുകയാണെന്നും അവർ പറഞ്ഞു. കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിൻ്റെ ഭാഗമായി കൂത്തുപറമ്പിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കവെയാണ് വെളിപ്പെടുത്തൽ.

തെക്കൻ കേരളത്തിലെ ഉന്നതനായ ഒരു നേതാവിൻ്റെ മകൻ ഈ കാര്യം തന്നോട് ഫോണിൽ സംസാരിച്ചു. ആരു വന്നാലും സ്വീകരിക്കുകയെന്നതാണ് പാർട്ടിയുടെ നയം. കണ്ണൂരിലെ മണ്ണ് മുന്നൂറിലേറെ ബലിദാനികളുള്ളതാണ്. സിപിഎമ്മാണ് ഇവരെയൊക്കെ സൃഷ്ടിച്ചത്. ചെങ്കൊടി പിടിച്ച ആരു വന്നാലും പൊളിച്ചടുക്കി കൊണ്ടുപോവുക തന്നെ ചെയ്യും ഇതു ശോഭാ സുരേന്ദ്രൻ്റെ മിടുക്കല്ല. താൻ പിടിച്ച താമര ചിഹ്നമുള്ള കൊടി കണ്ടാണ് മറ്റുള്ള പാർട്ടികളിൽ നിന്നു ആളുകൾ വരുന്നതെന്നും ശോഭ പറഞ്ഞു.

താൻ നിലവാരമില്ലാത്തയാളാണെന്നാണ് ഇപി ജയരാജൻ പറയുന്നത്. പാർട്ടിയിൽ ചേരാനായി പിന്നെ എന്തിനാണ് ഹോട്ടൽ മുറിയിലെ 109ാം മുറിയിൽ താനുമായി ചർച്ച നടത്താൻ ഇപി ജയരാജൻ വന്നതെന്ന് വ്യക്തമാക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിൻ്റെ കോട്ടയായ വയലാറിലും പുന്നപ്രയിലും താമര ചിഹ്നത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ പതിഞ്ഞത്. ആലപ്പുഴയിൽ നിന്നു ഇപ്പോൾ വന്ന ഒരു നേതാവ് മാത്രമല്ല സിപിഎമ്മിൽ നിന്നു ഒഴുക്കുണ്ടാവുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

West Indies' Shai Hope plays a shot during the third and final One Day International (ODI) cricket match of a series between India and West Indies
k surendran
Sigma
k surendran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com