കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ മഞ്ജുഷ കോടതിയില്‍. നവീന്‍ ബാബു തൂങ്ങിമരിച്ചു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കൊല നടത്തിയ ശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നതായി മഞ്ജുഷ ആരോപിച്ചു.
കലക്ടറുടെ ചേംബറിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടില്ല. ഇതു പരിശോധിച്ചാല്‍ തന്നെ നവീന്‍ ബാബു കലക്ടറെ ഈ യോഗത്തിനുശേഷം കലക്ടറെ പോയി കണ്ടോ എന്ന് വ്യക്തമാകുമായിരുന്നു. തനിക്ക് തെറ്റുപറ്റി പോയി എന്ന് നവീന്‍ ബാബു പറഞ്ഞതായുളള കലക്ടറുടെ മൊഴി പിന്നീട് സൃഷ്ടിച്ചതാണെന്നും ഹര്‍ജിക്കാരി ആരോപിച്ചു.
'55 കിലോഗ്രാം ഭാരമുള്ള നവീന്‍ ബാബു ചെറിയ കനമുള്ള കയറില്‍ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ല. പോസ്റ്റ് മോര്‍ട്ടം ശരിയായ വിധത്തില്‍ നടന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു, ഇന്‍ക്വസ്റ്റില്‍ കഴുത്തില്‍ കണ്ടെത്തിയ പാട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ല. അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീര്‍ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക