തൃശൂർ: ലോഡ്ജ് ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ. ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിൽ ജോലി ചെയ്തിരുന്ന സന്ദീപ് ടി ചന്ദ്രൻ (35) ആണ് പിടിയിലായത്. ഗുരുവായൂർ ടെമ്പിൾ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
രസീതിൽ കൃത്രിമം കാണിച്ചാണ് പ്രതി പണം തട്ടിയെടുത്താണ് ഇയാൾ മുങ്ങിയത്. ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക