കൊച്ചി: കൊച്ചി നഗരത്തിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 12 കുട്ടികള്‍ ആശുപത്രിയില്‍. പൊന്നുരുന്നി ഈസ്റ്റ് നാരായണാശാന്‍ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികള്‍ക്ക് വ്യാഴാഴ്ചയാണ് ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടത്.
വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ സുഖംപ്രാപിച്ചു വരുന്നു. കുടിവെള്ളത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അങ്കണവാടിയിലേക്കുള്ള വാട്ടര്‍ ടാങ്കില്‍ ചത്ത പാറ്റകളെ കണ്ടെത്തിയതായും ആരോപണമുണ്ട്.
ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധന നടത്തുകയും വെള്ളത്തിന്റെ സാംപിള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയും മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളും കൊച്ചിയില്‍ പടരുകയാണ്.
29 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച എറണാകുളം കളമശ്ശേരി നഗരസഭ പരിധിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് തുറന്നു.അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച മൂന്നു വാര്‍ഡുകളിലെ രോഗലക്ഷണം ഉള്ളവരെയടക്കം ക്യാമ്പില്‍ പരിശോധിച്ചു.
വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഐസും ശീതളപാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പരിശോധനകളും നടക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക