മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച് മകന്‍

മകന്‍ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ കൃഷ്ണകുമാരി
പരിക്കേറ്റ കൃഷ്ണകുമാരിവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on

കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍. കൊല്ലം തേവലക്കരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൃഷ്ണകുമാരിയുടെ കവിളിലും വലതുകൈക്കുമാണ് വെട്ടേറ്റത്. വലതുകൈപ്പത്തിയുടെ ഞരമ്പിലടക്കം ആഴത്തില്‍ മുറിവേറ്റു. മകനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മനുമോഹന്‍ സ്ഥിരം മദ്യപാനിയാണെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതാണ്. വീട്ടില്‍ പൊലീസെത്തി പല തര്‍ക്കങ്ങളും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊടുവിലാണ് വീണ്ടും തര്‍ക്കമുണ്ടാവുകയും ക്രൂരമായ ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com