വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമം, അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ കല്ലേറ്, ജീപ്പില്‍ കയറ്റിയ പ്രതിയെ മോചിപ്പിച്ചു

പൊലീസ് ജീപ്പിലേക്ക് കയറ്റിയ പ്രതിയെ മാതാപിതാക്കളും സഹോദരനുമെത്തി ആക്രമിച്ച് കൊണ്ടുപോയെന്നും പൊലീസ് പറഞ്ഞു
attempted attack foreign women, pelted stones at the police Mattancherry
പ്രതീകാത്മക ചിത്രം
Published on
Updated on

കൊച്ചി: മട്ടാഞ്ചേരിയില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസ്. വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെ അക്രമി സംഘം കല്ലെറിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി കല്‍വത്തി പാലത്തിന് സമീപമായിരുന്നു സംഭവം.

സംഭവത്തില്‍ വിദേശ വനിതകള്‍ പരാതി നല്‍കിയിട്ടില്ല. സിവില്‍ പൊലീസുകാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

വിദേശവനിതകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം മട്ടാഞ്ചേരി പൊലീസില്‍ സ്‌റ്റേഷനിലാണ് ലഭിച്ചത്. പിന്നാലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രണ്ട് പേര്‍ പരാതി അന്വേഷിക്കാനായി അവിടേക്ക് എത്തുന്നു. സ്ഥലത്തെത്തിയ പൊലീസിന് നേരെ യുവാക്കള്‍ അസഭ്യം പറഞ്ഞതോടെ പൊലീസുകാര്‍ യുവാക്കളോട് പ്രദേശത്ത് നിന്ന് പോകാന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ക്ക് നേരെ സംഘം കല്ലെറിഞ്ഞു.

സംഭവത്തിന് പിന്നാലെ കൂടുതല്‍ പൊലീസുകാര്‍ എത്തി മുഖ്യപ്രതിയെ പിടികൂടി. പൊലീസ് ജീപ്പിലേക്ക് കയറ്റിയ പ്രതിയെ മാതാപിതാക്കളും സഹോദരനുമെത്തി ആക്രമിച്ച് കൊണ്ടുപോയെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ 12 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചെങ്കിലും നിലവില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ എല്ലാവരും നിലവില്‍ ഒളിവിലാണെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com