രാത്രിയില്‍ യുവതിയുടെ വീട്ടിലെത്തി; കൊല്ലത്ത് യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം; നാലുപേര്‍ അറസ്റ്റില്‍

ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്.
A young man was stripped naked and tied to a post and brutally beaten up in Kollam
തെന്മലയില്‍ സദാചാര ഗുണ്ടായിസംവീഡിയോ ദൃശ്യം
Published on
Updated on

കൊല്ലം: കൊല്ലം തെന്മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ രാജീവ്, സുജിത്ത്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴം രാത്രിയാണ് സംഭവം. നിഷാദും സുജിത്തും തമ്മില്‍ നാലുവര്‍ഷത്തോളമായി ഒരു സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെയാണ് യുവാവിനെ അഞ്ചംഗസംഘം കെട്ടിയിട്ട് മര്‍ദിച്ചത്.

ഇടമണ്‍ ആനൂരിലുള്ള സ്ത്രീയുടെ വീട്ടില്‍ രാത്രി നിഷാദ് എത്തിയപ്പോള്‍ സുജിത്ത് സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടി വൈദ്യുതിത്തൂണില്‍ കെട്ടിയിടുകയും മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാരകായുധങ്ങളുമായുള്ള ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിസയിലാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com