മന്ത്രി ഒ ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങി; അരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

പുഞ്ചക്കൊല്ലി ആദിവാസിക്കോളനിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രി കേളു ചങ്ങാടത്തില്‍ കുടുങ്ങിയത്
o  r kelu
മന്ത്രി ഒ ആർ കേളു, ചങ്ങാടത്തിൽ കുടുങ്ങിക്കിടക്കുന്നു ടിവി ദൃശ്യം
Published on
Updated on

മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങി. മലപ്പുറം വഴിക്കടവില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ഏതാനും എല്‍ഡിഎഫും നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മന്ത്രിയേയും സംഘത്തെയും കരയ്‌ക്കെത്തിച്ചത്.

വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസിക്കോളനിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പുന്നപ്പുഴയില്‍ മന്ത്രി കേളു ചങ്ങാടത്തില്‍ കുടുങ്ങിയത്. ചങ്ങാടം കുറച്ചു ദൂരം മുന്നോട്ടുപോയതിന് പിന്നാലെ കല്ലില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് തണ്ടര്‍ ബോള്‍ട്ടും, പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മന്ത്രിയെയും എല്‍ഡിഎഫ് നേതാക്കളെയും കരയിലേക്ക് തിരിച്ചെത്തിച്ചത്.

2018 വരെ ആദിവാസി കോളനിയിലേക്ക് പോകാന്‍ ഇരുമ്പിന്റെ പാലമുണ്ടായിരുന്നു. 2018 ലെ പ്രളയത്തില്‍ ആ പാലം തകര്‍ന്നു. അതിനുശേഷം പാലം നിര്‍മ്മിക്കണമെന്ന് ആദിവാസികള്‍ അടക്കം നാട്ടുകാര്‍ നിരന്തരം ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. മുള കെട്ടിക്കൊണ്ടുള്ള ചങ്ങാടത്തിലാണ് ആദിവാസികള്‍ അടക്കമുള്ളവര്‍ ആശുപത്രികളിലേക്കും മറ്റും പോകാൻ മറുകരയിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com