കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബേപ്പൂര്‍ ഹാര്‍ബറില്‍ അല്‍ഫിഷറീസ് എന്ന ബോട്ടാണ് കത്തിനശിച്ചത്. മത്സ്യബന്ധനത്തിന് പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് ബോട്ടിന്റെ എഞ്ചിനില്‍ തീ പടര്‍ന്നത്.
ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശരീരമാസകലം പൊള്ളലേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക