കോഴിക്കോട്: ചൂതാട്ട മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലെ ലോട്ടറിക്കട ജീവനക്കാരനായ അനന്തു കൃഷ്ണനാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്.
അനന്തുവിന് എഴുത്ത് ലോട്ടറി ചൂതാട്ട മാഫിയയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് സംശയം. പണം കൊടുക്കാനുണ്ടെന്ന പേരിൽ അനന്തു നിരന്തരം ഭീഷണി നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു. സുഹൃത്തുക്കളോട് അനന്തു ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്ന് പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു.
അനന്തുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. 'അമ്മ എന്നോട് ക്ഷമിക്കണം. അച്ഛാ എല്ലാവരെയും നോക്കണെ. ഇവിടെ ജീവിക്കാർ ആവുന്നില്ല. മറ്റൊരു ജന്മത്തിൽ നമുക്ക് എല്ലാവർക്കും ജീവിക്കാം' എന്നാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക