ശബരിമലയില്‍ കുട്ടികള്‍ കൂട്ടം തെറ്റുമെന്ന ഭയം വേണ്ട!; ബാന്‍ഡുകള്‍ വിതരണം ചെയ്തു പൊലീസ്- വിഡിയോ

ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി ബാന്‍ഡുകള്‍ വിതരണം ചെയ്ത് പൊലീസ്.
SABARIMALA
കുട്ടികളുടെ സുരക്ഷയ്ക്കായി ബാന്‍ഡുകള്‍ വിതരണം ചെയ്ത് പൊലീസ്കേരള പൊലീസ് പങ്കുവെച്ച ചിത്രം
Published on
Updated on

പത്തനംതിട്ട: ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി ബാന്‍ഡുകള്‍ വിതരണം ചെയ്ത് പൊലീസ്. പമ്പയില്‍ നിന്ന് മലകയറുന്ന പത്തുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കയ്യില്‍ കുട്ടിയുടെ പേരും കൂടെയുള്ള മുതിര്‍ന്ന ആളുടെ മൊബൈല്‍ നമ്പരും രേഖപ്പെടുത്തിയ ബാന്‍ഡ് കെട്ടിയാണ് വിടുന്നത്.

തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാന്‍ ഇതുവഴി കഴിയുമെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടം തെറ്റിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് സ്വാമിമാര്‍ക്കും കുട്ടികളെ സഹായിക്കാന്‍ സാധിക്കും. മല കയറി തിരികെ വാഹനത്തില്‍ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയല്‍ ബാന്‍ഡ് കളയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com