തൃശൂർ: പെരുമ്പിലാവിൽ ആംബുലൻസിനു മുന്നിൽ അപകടകരമായി കാർ ഓടിച്ച് തടസം സൃഷ്ടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ഈ മാസം ഏഴിനാണ് സംഭവം. തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തി വാഹന ഉടമ, ഡ്രൈവർ എന്നിവരിൽ നിന്നു വിശദീകരണം തേടി. വിഷയം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഗുരുതരമായ നിയമ ലംഘനം ബോധ്യപ്പെട്ടതിനാൽ വടക്കാഞ്ചേരി സ്വദേശിയായ ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. എടപ്പാൾ ഡ്രൈവർ ട്രെയിനിങ് സെൻററിൽ (IDTR) കറക്ടീവ് ഡ്രൈവിങ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകി.
അപകടകരമായി വാഹനം ഓടിക്കുന്നവരുടെയും ഗുരുതരമായ നിയമലംഘനം നടത്തുന്നവർക്കെതിരെയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക