കൊച്ചി: ഹാര്‍ബര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് അടയ്ക്കും. 30 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിങ് അടക്കമുള്ള ജോലികള്‍ ചെയ്യുന്നത്. ടാര്‍ ഇളകി കുഴികള്‍ നിറഞ്ഞ പാലത്തിലൂടെയുള്ള യാത്ര മാസങ്ങളായി ദുഷ്‌കരമായിരുന്നു. ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു.
പാലം ഉടന്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും വിവിധ സംഘടനകളും പാലത്തിലും പൊതുമരാമത്ത് ഓഫീസിലും സമരങ്ങള്‍ നടത്തിയിരുന്നു. പുതുവത്സരാഘോഷത്തിന് മുമ്പ് പാലത്തിലെ പണികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുണ്ടംവേലി സ്വദേശി എന്‍ ജെ ഫ്രാന്‍സിസ് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഈ മാസം 28 വരെ പാലം അടച്ചിടുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഞായറാഴ്ചയോടെ നിര്‍മ്മാപ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പാലം അടയ്ക്കുമ്പോള്‍ വാഹനങ്ങളെല്ലാം ബിഒടി പാലത്തിലൂടെയും കണ്ണങ്കാട്ട് പാലത്തിലൂടെയും കടത്തിവിടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക