കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബിപിസിഎല്ലില്‍ തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്.
ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി.
സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപ നിരക്കിലാണ് അജിത് കുമാര്‍ കൈക്കൂലി വാങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക