ആലപ്പുഴ: പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 17 കാരി മരിച്ച സംഭവത്തിൽ കുട്ടി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അച്ഛനും അമ്മയും ക്ഷമിക്കണമെന്നു കുറിപ്പിലുണ്ട്. കുറിപ്പിൽ തീയതി ഇല്ല. പെൺകുട്ടി ഗർഭിണിയാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.
സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ സഹപാഠിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നു ഇയാൾ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ഇയാളുടെ രക്ത സാംപിൾ ശേഖരിക്കും.
ഗർഭിണിയാണെന്നു കണ്ടെത്തിയതിനു പിന്നാലെ പൊലീസ് സംഭവത്തിൽ പോക്സോ കേസെടുത്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നാണു കണ്ടെത്തിയത്. പെൺകുട്ടി അമിതമായി മരുന്നുകഴിച്ചതായും സംശയമുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനും നേരത്തെ അടൂർ പൊലീസ് കേസെടുത്തിരുന്നു.
പെൺകുട്ടിയെ പനിയെ തുടർന്നാണ് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്.
മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഗർഭിണിയാണെന്ന വിവരം പുറത്തു വന്നത്. കിഡ്‌നിക്കും തകരാർ സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കി അടൂർ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക