കൈവിരലില്‍ വയര്‍ ചുറ്റിയ നിലയില്‍; വിരുപ്പാക്കയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചത് പന്നിക്കെണിയല്ല?; ആത്മഹത്യയെന്ന് പൊലീസ് നിഗമനം

പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യയാകാമെന്ന നിഗമനത്തിലേക്കെത്തിയത്
sherif suicide
ഷെരീഫ് മരിച്ച നിലയിൽ ടിവി ദൃശ്യം
Published on
Updated on

തൃശൂര്‍: തൃശൂര്‍ വിരുപ്പാക്കയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വിരുപ്പാക്ക സ്വദേശി ഷെരീഫാണ് മരിച്ചത്. 48 വയസ്സായിരുന്നു. പന്നിക്ക് വച്ച കെണിയില്‍ നിന്നാണ് ഷോക്കേറ്റതെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്.

ഇന്നു രാവിലെയാണ് ഷെരീഫിനെ വിരുപ്പാക്കത്ത് തെങ്ങിന്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപം വൈദ്യുതി വേലിയുമുണ്ട്. സമീപത്ത് കുറേ വയര്‍ കഷണങ്ങളും കിടന്നിരുന്നു. പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റതാകാമെന്നായിരുന്നു നാട്ടുകാര്‍ സംശയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യയാകാമെന്ന നിഗമനത്തിലേക്കെത്തിയത്.

കൈവിരലില്‍ ഇലക്ട്രിക് വയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. വയറിന്റെ അറ്റം തെങ്ങിന്റെ മടലില്‍ ചുറ്റി വൈദ്യുതി ലൈനിലേക്ക് ബന്ധിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇലക്ട്രിക് വയര്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നതെന്നും ഷെരീഫ് ആത്മഹത്യാപ്രവണതയുള്ള ആളെന്നും പൊലീസ് പറയുന്നു. പ്രവാസി മലയാളി കൂടിയാണ് ഷരീഫ്. വടക്കാഞ്ചേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com