'ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്, തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു'

പൂരം കലക്കല്‍ റിപ്പോര്‍ട്ടില്‍ എഡിജിപി അജിത് കുമാറിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്
'BJP alliance with CPM in by-elections, 32 days have passed, no action against ADGP' p v anwar says
Updated on
1 min read

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറിനും എതിരെതുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പി വി അന്‍വര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ നയ പ്രഖ്യാപന വേദിയിലാണ് വിമര്‍ശനം.

പൂരം കലക്കി ബിജെപിക്ക് ഒരു ലോക്‌സഭ സീറ്റ് വാങ്ങി കൊടുക്കുന്ന ഗൂഢാലോചനയുണ്ടെന്ന തന്റെ പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് 32 ദിവസമായിട്ടും ഒന്നും നടന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

പൂരം കലക്കല്‍ റിപ്പോര്‍ട്ടില്‍ എഡിജിപി അജിത് കുമാറിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ അജിത് കുമാറിനെതിരെ എടുത്തില്ല. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ അജിത് കുമാറിന്റെ സംഹാര താണ്ഡവമാണ് നടക്കുന്നതെന്നും അന്‍വര്‍ എംഎല്‍എ ആരോപിച്ചു.

ഡിഎംകെയും തമിഴ്‌നാടുമാണ് ബിജെപിയെ ശക്തമായി നേരിടുന്നത്. ഒരു സീറ്റ് പോലും കൊടുത്തില്ല. എന്നാല്‍ സിപിഎം കേരളത്തില്‍ പൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് ഉറപ്പിച്ച് കൊടുത്തു. ബിജെപിക്ക് രാഷ്ട്രീയമായി കടന്നുവരാൻ ഒരു പഴുതുമില്ലാത്ത കേരളത്തിൽ പരവതാനി വിരിച്ചു കൊടുത്തത് ആരാണ് ? കേരളത്തിന്റെ മുഖ്യമന്ത്രി. രണ്ട് ദിവസമാണ് പൂരം കലക്കാൻ അജിത് കുമാർ തൃശൂരിൽ ക്യാംപ് ചെയ്തത്.

എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്നാല്‍ എംകെ സറ്റാലിനോട് തന്നെ തള്ളി പറയാന്‍ ചിലര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനല്ല ഞാൻ ചെന്നൈയിൽ പോയത്. സ്റ്റാലിന്റെ ആശിർവാദം വാങ്ങാനാണ് പോയത്. ബിജെപിക്ക് വരാനുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചതുകൊണ്ടാണ് എംകെ സ്റ്റാലിനെ കാണാന്‍ പോയതെന്നും അന്‍വര്‍ പറഞ്ഞു..ഇതൊരു രാഷ്ട്രീയ പാർട്ടിയോ മുന്നേറ്റമോ അല്ല. ഇതൊരു സാമൂഹിക മുന്നേറ്റമാണ്. നിയമപരമായ ജനകീയ മുന്നേറ്റമാണ് ഡിഎംകെ ഉദ്ദേശിക്കുന്നത്.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാലക്കാടും ചേലക്കരയിലും ബിജെപിയുമായി സിപിഎം ഡീല്‍ ഉറപ്പിച്ചതായും അന്‍വര്‍ ആരോപിച്ചു. പാലക്കാട് ബിജെപിക്ക് കച്ചവടം ഉറപ്പിച്ചു, ബിജെപിക്ക് വിട്ടുകൊടുക്കും. ചേലക്കരയില്‍ ബിജെപി സിപിഎമ്മിന് വോട്ട് കച്ചവടം ചെയ്തുവെന്നും അന്‍വര്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com