കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെടാന്‍ പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുകേഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് കോടതിയെ അറിയിക്കും. മുകേഷിനെതിരായ ബലാത്സംഗക്കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘവും കോടതിയെ അറിയിക്കും.
നടിയുടെ ലൈംഗികപീഡന പരാതിയില്‍ കൊച്ചി മരട് പൊലീസാണ് ബലാത്സംഗക്കുറ്റം അടക്കം ചുമത്തി മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയെ മുകേഷിന്റെ കൊച്ചിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.
എന്നാൽ തനിക്കെതിരായ ലൈംഗിക പീഡന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വാദം. തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും മുകേഷ് ആരോപിക്കുന്നു. മുകേഷിന്റെ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച പരിഗണിച്ച കോടതി, അറസ്റ്റ് 5 ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ