പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം, ഭര്‍ത്താവ് അറസ്റ്റില്‍

സതീഷ് തന്റെ വീട്ടില്‍ ഒളിവിലുണ്ടെന്ന് പറഞ്ഞ് പെണ്‍സുഹൃത്ത് സതീഷിന്റെ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
പ്രതി സജീഷ്
പ്രതി സജീഷ്വിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

കൊല്ലം: പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സതീഷ് തന്റെ വീട്ടില്‍ ഒളിവിലുണ്ടെന്ന് പറഞ്ഞ് പെണ്‍സുഹൃത്ത് സതീഷിന്റെ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

പ്രതി സജീഷ്
' ആര്‍എസ്എസിന്റെ ബന്ധുക്കാര് വന്നിരിക്കുന്നു എന്ന ചിത്രമുണ്ടാക്കാന്‍ ശ്രമം, തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു'

ജനുവരി 27-ാം തീയതിയായിരുന്നു സംഭവം. പെണ്‍സുഹൃത്തിന്റെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയ ഭാര്യയെ കത്തി ഉപയോഗിച്ച് വയറ്റില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിന്നീട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതി അവിടെ നിന്ന് രക്ഷപെട്ടത്. തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം സതീഷും പെണ്‍സുഹൃത്തും ഒളിവില്‍ പോയിരുന്നു.

മാര്‍ച്ച് മാസത്തില്‍ സതീഷിന്റെ പെണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. സതീഷിനെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണത്തിനിടെ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ സതീഷ് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷം അതേ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. ഭാര്യയെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com