മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

വ്യാപാരിയായിരുന്ന ജോര്‍ജ് ഉണ്ണുണ്ണിയെ മോഷണത്തിനിടെയുള്ള കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അറിയിച്ചത്
ജോർജ് ഉണ്ണുണ്ണി
ജോർജ് ഉണ്ണുണ്ണി

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഇവരെ വിശദമായി ചോദ്യം ചെയ്ത്വരികയാണെന്ന് പൊലീസ് പറഞ്ഞു. വയോധികന്റെത് കൊലപാതകമാണെന്ന് ഇന്നലെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. 

സംഭവത്തില്‍ ഒരു വാഹനം പിടിച്ചെടുത്തതായി സൂചന.വ്യാപാരിയായിരുന്ന ജോര്‍ജ് ഉണ്ണുണ്ണിയെ മോഷണത്തിനിടെയുള്ള കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അറിയിച്ചത്.  ദേഹത്ത് മറ്റു മുറിവുകളൊന്നുമില്ല. രണ്ടു കൈലിമുണ്ടും ഒരു ഷര്‍ട്ടും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചത് എന്നും, ഇതു കണ്ടെടുത്തതായും പൊലീസ് അറിയിച്ചിരുന്നു. 

ജോര്‍ജ് ഉണ്ണുണ്ണിയുടെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും കാണാനില്ലായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളില്‍ ജോര്‍ജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്.

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോര്‍ജ്. സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന കടയിലാണ് സംഭവം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com