പൊലീസിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ രാഷ്ട്രീയ അവഹേളന പോസ്റ്റ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ഡിജിപിക്ക് പരാതി നല്‍കി

പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കിരണ്‍ എസ് ദേവിനെതിരെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്
രാഹുൽ മാങ്കൂട്ടത്തിൽ/ ഫെയ്സ്ബുക്ക്
രാഹുൽ മാങ്കൂട്ടത്തിൽ/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: പൊലീസിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ അവഹേളന പോസ്റ്റ് ഇട്ടതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കിരണ്‍ എസ് ദേവിനെതിരെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

പൊലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റും തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം സീനിയര്‍ ഓഫീസറായി ജോലി ചെയ്തു വരുന്ന കിരണ്‍ എസ് ദേവ് എന്ന ഉദ്യോഗസ്ഥന്‍ വ്യാജവും അപകീര്‍ത്തികരവുമായ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അസോസിയേഷന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അക്കൗണ്ട് വഴി തനിക്കെതിരെ പ്രചരിപ്പിക്കുന്നതായി പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. 

സമൂഹമധ്യത്തില്‍ തനിക്ക് അവമതിപ്പ് ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും ലക്ഷ്യത്തോടെയുമാണ് ഈ കുറ്റകൃത്യം ചെയ്തിട്ടുള്ളത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങള്‍ പൊജുമദ്യത്തില്‍ നടത്താന്‍ പാടില്ല എന്നുള്ള നിയമം ലംഘിച്ച പൊലീസുകാരനെതിരെ അടിയന്തര നിയമനടപടിയും അച്ചടക്ക നടപടിയും സ്വീകരിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com