'ഡാന്‍സ് പാര്‍ട്ടിക്കിടെ ഒരാള്‍ വിളിച്ചു കൊണ്ടുപോയി', മര്‍ദിച്ച് കൊലപ്പെടുത്തി കടലില്‍ തള്ളിയതാകും; ആരോപണവുമായി പിതാവ് 

പുതുവത്സരമാഘോഷിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം ഗോവയിലേക്കു പോയ പത്തൊന്‍പതുകാരന്റെ ദുരൂഹ മരണം കൊലപാതകമാകാമെന്ന് കുടുംബം
സഞ്ജയ്
സഞ്ജയ്
Published on
Updated on

കോട്ടയം: പുതുവത്സരമാഘോഷിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം ഗോവയിലേക്കു പോയ പത്തൊന്‍പതുകാരന്റെ ദുരൂഹ മരണം കൊലപാതകമാകാമെന്ന് കുടുംബം. ഡാന്‍സ് പാര്‍ട്ടിയില്‍ പങ്കെടുത്ത സഞ്ജയ്‌യെ മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം കടലില്‍ തള്ളിയതാകുമെന്നാണ് പിതാവ് സന്തോഷ് ആരോപിക്കുന്നത്. 

ഡാന്‍സ് ക്ലബ്ബിലെ പാര്‍ട്ടിയില്‍  വൈക്കം കുലശേഖരമംഗലം കടൂക്കര സന്തോഷ് വിഹാറില്‍ സഞ്ജയ് ഡാന്‍സ് കളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സഞ്ജയ്‌യെ ഒരാള്‍ വിളിച്ചുകൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. ഇക്കാര്യങ്ങളെല്ലാം ഗോവ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു. സഞ്ജയ് സ്റ്റേജില്‍ കയറി നൃത്തം ചെയ്തതാകാം പ്രകോപനത്തിന് കാരണമെന്നും കുടുംബം ആരോപിക്കുന്നു. 

സഞ്ജയ്ക്കു മരണത്തിനു മുന്‍പു മര്‍ദനമേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഞ്ചിലും പുറത്തും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. 

29നാണു സഞ്ജയ് അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ടു പേര്‍ക്കൊപ്പം ഗോവയിലേക്കു പോയത്. ഒന്നിനു പുലര്‍ച്ചെ കാണാതായി. 4നു പുലര്‍ച്ചെയാണു മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 31ന് വകത്തൂര്‍ ബീച്ചിലെ ഡാന്‍സ് പാര്‍ട്ടിക്കിടെയാണ് സഞ്ജയ്‌യെ കാണാതായത്.
 
പുതുവര്‍ഷ പാര്‍ട്ടി കഴിഞ്ഞതിന് ശേഷം സഞ്ജയ്യെ കാണാതായെന്നാണ് കൂട്ടുകാര്‍ പറയുന്നത്. സഞ്ജയ്‌യെ കാണാതായ വിവരം ജനുവരി ഒന്നിന് തന്നെ ഗോവ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കാര്യമായി അന്വേഷിച്ചില്ലെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഗോവയിലെ മലയാളി സംഘടനകളെ അറിയിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കുടുംബം തലയോലപറമ്പ് പൊലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് കഴിഞ്ഞദിവസം മൃതദേഹം ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com