84ന്റെ നിറവില്‍ ഗാനഗന്ധര്‍വന്‍ 

ടെക്‌സസിലുള്ള വീട്ടിലാണ് ഗാനഗന്ധര്‍വന്റെ 84 ആം ജന്മദിന ആഘോഷം
കെജെ യേശുദാസ്
കെജെ യേശുദാസ്

തിരുവനന്തപുരം: ശതാഭിഷേകത്തിന്റെ നിറവില്‍ ഡോ. കെ ജെ യേശുദാസ്. അമേരിക്കയിലെ ടെക്‌സസിലുള്ള വീട്ടിലാണ് ഗാനഗന്ധര്‍വന്റെ 84 ആം ജന്മദിന ആഘോഷം. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ ഓണ്‍ലൈനായി  യേശുദാസ് പങ്കെടുത്തേക്കും.

ആകാശവാണി ഓഡിഷന്‍ ടെസ്റ്റില്‍ പരാജയപ്പെട്ട് പുറത്തായ ചെറുപ്പക്കാരന്‍. അവസരങ്ങള്‍ക്കായുള്ള അലച്ചിലിനൊടുവില്‍ എം.ബി. ശ്രീനിവാസന്‍ നല്‍കിയ നല്‍കിയ ഒരു ചെറിയ പാട്ട്, ഭരണി സ്റ്റുഡിയോയില്‍ 1961 നവംബര്‍ 14 ന് റിക്കോര്‍ഡ് ചെയ്യപ്പെട്ട 21 കാരന്റെ 4 വരി ഗുരുസ്‌തോത്രം ഒരു ഐതിഹാസിക യാത്രയുടെ തുടക്കം മാത്രം ആയിരുന്നു. 80 വയസ്സിനിടെ എണ്‍പതിനായിരം ഗാനങ്ങള്‍. 

അമേരിക്കയിലെ വീട്ടില്‍ യേശുദാസിന് പാട്ടില്‍ വിശ്രമം ഇല്ല.  സുഹൃത്തുക്കളുമായി ദിവസവും സംഗീത ചര്‍ച്ച, വായന. കോവിഡിനെ തുടര്‍ന്ന് പതിവ് മൂകാംബികാ യാത്ര നിന്നു. നാലുവര്‍ഷമായി കേരളത്തിലെത്തിയിട്ട്. പക്ഷെ ഗാന ഗന്ധര്‍വ നാദം മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്നതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com