'ഇനി വരി നിൽക്കണ്ട', കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്‌സ്ആപ്പ് ടിക്കറ്റും; പത്തുശതമാനം നിരക്കിളവ്, ചെയ്യേണ്ടത് ഇത്രമാത്രം 

കൊച്ചി മെട്രോയില്‍ ബുധനാഴ്ച മുതല്‍ വാട്‌സ്ആപ്പിലും ടിക്കറ്റെടുക്കാം
വാട്സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ഉദ്ഘാടനം നടി മിയ ജോർജ് നിർവഹിക്കുന്നു, കൊച്ചി മെട്രോ പങ്കുവെച്ച ചിത്രം
വാട്സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ഉദ്ഘാടനം നടി മിയ ജോർജ് നിർവഹിക്കുന്നു, കൊച്ചി മെട്രോ പങ്കുവെച്ച ചിത്രം

കൊച്ചി: കൊച്ചി മെട്രോയില്‍ ബുധനാഴ്ച മുതല്‍ വാട്‌സ്ആപ്പിലും ടിക്കറ്റെടുക്കാം. ഇംഗ്ലീഷില്‍ 'ഹായ്' എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒരുമിനിറ്റ് കൊണ്ട് ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുക്കാന്‍ സാധിക്കും.

മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നടത്തി. 9188957488 എന്ന നമ്പര്‍ സേവ് ചെയ്താണ് hi എന്ന വാട്‌സ്ആപ്പ് സന്ദേശം അയക്കേണ്ടത്. മറുപടി സന്ദേശത്തില്‍ qr ticketലും തുടര്‍ന്ന് book ticket ലും ക്ലിക്ക് ചെയ്യുക. 

യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍, യാത്രികരുടെ എണ്ണം എന്നിവ നല്‍കി ഇഷ്ടമുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണമടയ്ക്കാം. ടിക്കറ്റിന്റെ ക്യൂആര്‍ കോഡ് മൊബൈലില്‍ എത്തും. ക്യാന്‍സല്‍ ചെയ്യാനും  hi എന്ന സന്ദേശമയച്ചാല്‍ മതി.

വാട്‌സ്ആപ്പ് ടിക്കറ്റിന് സാധാരണ സമയത്ത് 10% നിരക്ക് ഇളവുണ്ട്. രാവിലെ 5.45 മുതൽ 7 വരെയും രാത്രി 10 മുതൽ 11 വരെയുമുള്ള സമയത്ത് പകുതി നിരക്കും നൽകിയാൽ മതി. വാട്‌സ്ആപ്പ് നമ്പർ സേവ് ചെയ്ത് ഹായ് മെസേജ് അയയ്ക്കുക, ക്യുആർ ടിക്കറ്റ് സെലക്ട് ചെയ്യുക, ബുക് ടിക്കറ്റ് സെലക്ട് ചെയ്യുക, കയറുന്ന സ്റ്റേഷനും ഇറങ്ങുന്ന സ്റ്റേഷനും തെരഞ്ഞെടുക്കുക, യാത്രക്കാരുടെ എണ്ണം അടിക്കുക, പേയ്മെന്റ് മോഡ് സിലക്ട് ചെയ്യുക. ഇത്രയുമാണു വാട്‌സ്ആപ്പ് ടിക്കറ്റിന്റെ നടപടിക്രമം. ടിക്കറ്റ് കാൻസൽ ചെയ്യാനും സംവിധാനമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com