മകരപ്പൊങ്കല്‍; സംസ്ഥാനത്ത് തിങ്കളാഴ്ച ആറ് ജില്ലകള്‍ക്ക് അവധി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണു പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
ശബരിമല, ഫയല്‍ ചിത്രം
ശബരിമല, ഫയല്‍ ചിത്രം

തിരുവനന്തപുരം: മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ പ്രമാണിച്ചാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണു പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ജനുവരി 15നാണ് ശബരിമല മകരവിളക്ക് മഹോത്സവം. 

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. മകരപ്പൊങ്കല്‍ സമയത്തെ തിരക്കുകള്‍ പരിഗണിച്ച് റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു.

ശബരിമല മകരവിളക്ക് ഉത്തവത്തോട് അനുബന്ധിച്ചുള്ള ഏരുമേലി പേട്ടതുള്ളല്‍ പ്രമാണിച്ച് വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. കോട്ടയം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പൊതു പരിപാടികള്‍ക്കോ പൊതുപരീക്ഷക്കോ അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ജനുവരി 15 നാണ് ശബരിമലയിലെ മകരവിളക്ക് മഹോത്സവം. അന്ന് വെളുപ്പിന് 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ച് മണിക്കാകും നട തുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. ജനുവരി 15, 16, 17, 18, 19 തിയതികളില്‍ എഴുന്നുള്ളിപ്പും നടക്കും. 19 ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21 ന് രാവിലെ പന്തളരാജാവിനു മാത്രമായിരിക്കും ദര്‍ശനം. തുടര്‍ന്ന് നട അടയ്ക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com