മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്;മുഴുവന്‍ പ്രതികളും പിടിയില്‍ 

തമിഴ്‌നാട് രാജപാളയത്തില്‍ നിന്നാണ് പത്തനംനിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്
ജോര്‍ജ് ഉണ്ണൂണ്ണി, കൊലപാതകം നടന്ന കട
ജോര്‍ജ് ഉണ്ണൂണ്ണി, കൊലപാതകം നടന്ന കട

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി പിടിയില്‍. തമിഴ്‌നാട് ശ്രീവല്ലിപ്പുത്തൂര്‍ കുമാര്‍പ്പെട്ടി സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. തമിഴ്‌നാട് രാജപാളയത്തില്‍ നിന്ന്
പത്തനംനിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. 

കേസില്‍ മദ്രാസ് മുരുകന്‍, സുബ്രമണ്യന്‍, വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. വ്യാപാരിയായിരുന്ന ജോര്‍ജ് ഉണ്ണുണ്ണിയെ മോഷണത്തിനിടെ പ്രതികള്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. ദേഹത്ത് മറ്റു മുറിവുകളൊന്നുമില്ല. രണ്ടു കൈലിമുണ്ടും ഒരു ഷര്‍ട്ടും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചത് എന്നും, ഇതു കണ്ടെടുത്തതായും പൊലീസ് അറിയിച്ചിരുന്നു.

മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോര്‍ജ്. സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന കടയിലായിരുന്നു കൊലപാതകം നടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com