മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങി?; ഫാമിലെ ആറു പന്നികളെ കാണാനില്ല

നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലില്‍ പന്നിയുടെ ശരീരഭാഗങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്
നാട്ടുകാർ തിരച്ചിൽ നടത്തുന്നു/ ടിവിദൃശ്യം
നാട്ടുകാർ തിരച്ചിൽ നടത്തുന്നു/ ടിവിദൃശ്യം
Updated on
1 min read

കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. മൂടക്കൊല്ലിയിലെ പന്നിഫാമിലെ ആറു പന്നികളെ കാണാനില്ല. കടുവയുടെ ആക്രമണം ആണെന്നാണ് സംശയിക്കുന്നത്. 

നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലില്‍ പന്നിയുടെ ശരീരഭാഗങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചതുപ്പ് നിറഞ്ഞ പ്രദേശത്ത് കടുവയുടേതിന് സമാനമായ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വനംവകുപ്പ് ഇതുവരെ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

ഇതേ ഫാമിലെ 20 പന്നികളെ കഴിഞ്ഞയാഴ്ച കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വനമേഖലയോട് ചേര്‍ന്ന് പന്നിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കടുവയെ പിടികൂടാനായി വനംവകുപ്പ് നിരവധി കൂടുകള്‍ സ്ഥാപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com