
മുണ്ടക്കയം: ഇടുക്കിയില്‍ തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 7 സ്ത്രീകള്‍ക്ക് പരിക്ക്. മുണ്ടക്കയം ടൗണിനു സമീപം കിച്ചന്‍ പാറയിലാണ് സംഭവം. പുതുപ്പറമ്പില്‍ ഷീന നജ്‌മോന്‍, മാമ്പറമ്പില്‍ അനിതമ്മ വിജയന്‍, ആഞ്ഞിലിമൂട്ടില്‍ സുബി മനു, ആഞ്ഞിലിമൂട്ടില്‍ ജോസിനി മാത്യു, ആഞ്ഞിലിമൂട്ടില്‍ സിയാന ഷൈജു, പുത്തന്‍ പുരയ്ക്കല്‍ ശോഭ റോയ്, ഇടമ്പാടത്ത് അന്നമ്മ ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
32 പേരാണ് ഇവിടെ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. മിന്നലേറ്റ് ഏഴു പേര്‍ നിലത്ത് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ശക്തമായ ഇടിമിന്നലില്‍ നെടുംകണ്ടം പ്രകാശ്ഗ്രാം സ്വദേശി പാറയില്‍ ശശിധരന്റെ വീട് , തകര്‍ന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
ഉച്ചയോടുകൂടി മേഖലയില്‍ പെയ്ത ശക്തമായ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. വീടിന്റെ അടുക്കള ഭാഗത്താണ് മിന്നല്‍ ഏറ്റത്. വയറിങ് കത്തി വീടിനു കേടുപാടുകള്‍ സംഭവിച്ചു. ഇടിമിന്നല്‍ ഏല്‍ക്കുമ്പോള്‍ ശശിധരന്റെ മകന്റെ ഭാര്യയും രണ്ട് പേരകുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട ഉടനെ സ്ത്രീ കുട്ടികളെയും എടുത്ത് പുറത്തേയ്ക് ഓടി രക്ഷപെടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക