Malayalis found dead|മലയാളി ബേക്കറി ഉടമകള്‍ കോയമ്പത്തൂരില്‍ മരിച്ചു, ഒരാള്‍ കഴുത്തറുത്ത നിലയില്‍, ദുരൂഹത

മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്
Malayali bakery owners found dead in Coimbatore, mystery looms
ജയരാജ് , മഹേഷ്
Updated on

കോയമ്പത്തൂര്‍: ദുരൂഹ സാഹചര്യത്തില്‍ മലയാളികളായ രണ്ട് പേരെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും കോയമ്പത്തൂരില്‍ ബേക്കറി നടത്തുകയാണ്. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം തുടിയല്ലൂരിലാണ് ഇരുവരും ബേക്കറി നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികള്‍ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുടിയല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com