മൂന്നാറില്‍ കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്-വിഡിയോ

വാഹനത്തില്‍ പുക ഉയരുന്നത് കണ്ട സഞ്ചാരികള്‍ പെട്ടെന്ന് തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു.
Car catches fire in Munnar; passengers barely escape
കാറിന് തീപിടിച്ചപ്പോള്‍ വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on

മൂന്നാര്‍: മൂന്നാറില്‍ കാറിന് തീ പിടിച്ചു. ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിവരയ്ക്കും കന്നിമലയ്ക്കും ഇടയില്‍ സഞ്ചാരികള്‍ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. വാഹനത്തില്‍ പുക ഉയരുന്നത് കണ്ട സഞ്ചാരികള്‍ പെട്ടെന്ന് തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

യാത്രക്കാര്‍ പെട്ടെന്ന് തന്നെ വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.

മറയൂര്‍ സന്ദര്‍ശനത്തിനുശേഷം മൂന്നാറിലേക്ക് വരികയായിരുന്ന സഞ്ചാരികളുടെ വാഹനത്തിനാണ് തീ പിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com