
തിരുവനന്തപുരം: ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച നിലയില്‍. അരുവിക്കര മുണ്ടേലയിലാണ് സംഭവം. മുണ്ടേല മാവുകോണം തടത്തരികത്ത് പുത്തന്‍വീട്ടില്‍ സിന്ധുകുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷ്(27) ആണ് മരിച്ചത്.
സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കവെ അബദ്ധത്തില്‍ കയര്‍ കുരുങ്ങി മരിച്ചതാകാമെന്നാണ് എന്നാണ് പൊലീസ് നിഗമനം.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വീട്ടുകാര്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാര്‍ മദ്യപിച്ചിരുന്നുവെന്നാണ് വിവരം. കേബിള്‍ ടിവി ജീവനക്കാരനായിരുന്നു ഇയാള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക