'മഞ്ഞലയിൽ മുങ്ങിത്തോർത്തി വന്ന ശബ്ദം, പ്രിയ ഭാവ ഗായകന് ആദരാഞ്ജലികൾ'- അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും

അർബുദത്തെ തുടർന്ന് തൃശൂർ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് പി ജയചന്ദ്രന്റെ അന്ത്യം
remember singer P Jayachandran
പി ജയചന്ദ്രൻഫെയ്സ്ബുക്ക്
Updated on

തൃശൂർ: അന്തരിച്ച ഭാവ ​ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരും അ​ദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.

പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ- എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

മോഹൻലാലിന്റെ കുറിപ്പ്

പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു.

മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു.

ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com