ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; ആംബുലന്‍സിന് വഴിമുടക്കിയത് ഡോക്ടറുടെ കാര്‍, വമ്പന്‍ ട്വിസ്റ്റ്- വിഡിയോ

തലശേരി എരഞ്ഞോളിയില്‍ തക്കസമയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സിന് മുന്നില്‍ വഴിമുടക്കിയത് ഡോക്ടറുടെ കാര്‍ ആണെന്ന് കണ്ടെത്തി
Car blocks ambulance for half an hour; 61-year-old woman dies after suffering heart attack without receiving emergency treatment
കാർ ആംബുലൻസിന്റെ വഴിമുടക്കുന്ന ദൃശ്യം, ഇ കെ റുഖിയ
Updated on
1 min read

കണ്ണൂര്‍: തലശേരി എരഞ്ഞോളിയില്‍ തക്കസമയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സിന് മുന്നില്‍ വഴിമുടക്കിയത് ഡോക്ടറുടെ കാര്‍ ആണെന്ന് കണ്ടെത്തി. ഹൃദയാഘാതം നേരിട്ട രോഗിയുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന് തക്കസമയത്ത് ചികിത്സ ലഭിക്കാതെ 61കാരി മരിച്ചതിന് പിന്നാലെ ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ പിണറായി സ്വദേശിയായ ഡോക്ടര്‍ക്ക് പിഴ ചുമത്തി. മട്ടന്നൂര്‍ തലശ്ശേരി പാതയില്‍ നായനാര്‍ റോഡില്‍ എത്തിയപ്പോഴാണ് രാഹുല്‍ രാജെന്ന ഡോക്ടര്‍ ആംബുലന്‍സിന് വഴിമുടക്കിയത്. സംഭവത്തില്‍ കതിരൂര്‍ പൊലീസാണ് കേസ് എടുത്തത്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാറിന്റെ നമ്പര്‍ വ്യക്തമായിരുന്നതിനാല്‍ പരാതി കിട്ടിയതോടെ കാര്‍ ആരുടേതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ മട്ടന്നൂര്‍ കളറോഡ് ടി പി ഹൗസില്‍ പരേതനായ ടി പി സൂപ്പിയുടെ ഭാര്യ ഇ കെ റുഖിയയാണ് തക്കസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചത്.

ആംബുലന്‍സ് സൈറണ്‍ കേട്ടിട്ടും വഴിമുടക്കുന്നതില്‍ നിന്ന് കാര്‍ ഡ്രൈവര്‍ പിന്തിരിഞ്ഞിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. അരമണിക്കൂറോളം നേരമാണ് ഡോക്ടറുടെ കാര്‍ ആംബുലന്‍സിന് മാര്‍ഗ തടസം സൃഷ്ടിച്ചത്. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് റുഖിയ മരിച്ചത്. KL 58 AK 3777 എന്ന വാഹനമാണ് ഗതാഗത തടസം സൃഷ്ടിച്ചത്.

വഴിയിലുണ്ടായ സമയ നഷ്ടമാണ് രോഗിയുടെ മരണത്തിന് കാരണമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ആംബുലന്‍സ് ഡ്രൈവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാഹുല്‍ രാജില്‍ നിന്ന് 5000 രൂപയാണ് പൊലീസ് പിഴയീടാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com