ടര്‍ഫില്‍ കളിക്കാന്‍ എത്തിയ വിദ്യാര്‍ഥികള്‍ പുഴയിലിറങ്ങി; അച്ചന്‍കോവിലാറില്‍ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

പത്തനംതിട്ട ഓമല്ലൂര്‍ അച്ചന്‍കോവിലാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
two drowned in Achankovilar
അച്ചന്‍കോവിലാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചുസ്ക്രീൻഷോട്ട്
Updated on

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂര്‍ അച്ചന്‍കോവിലാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ശ്രീശരണ്‍ (ഇലവുംതിട്ട സ്വദേശി) , ഏബല്‍ (ചീക്കനാല്‍ സ്വദേശി) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്കുശേഷമാണ് ദാരുണ സംഭവം. പുഴയ്ക്ക് സമീപത്തെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയതാണ് ആര്യഭാരതി സ്‌കൂളിലെ അഞ്ചുവിദ്യാര്‍ഥികള്‍. ഇതില്‍ നാലു വിദ്യാര്‍ഥികളാണ് കളി കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയിലിറങ്ങിയ നാലുപേരും ഒഴുക്കില്‍പ്പെട്ടു.

ഇതില്‍ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയെങ്കിലും വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലില്‍ രണ്ടുപേരെയും മുങ്ങിയെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com