
തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്താനാകാതെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ മുതൽ വൈകുന്നേരം വരെ തിരഞ്ഞെങ്കിലും ആനയെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച ദൗത്യം പുനരാരംഭിക്കും. ഇന്നലെ ഉൾക്കാട്ടിലേക്ക് കയറിയ ആനയ്ക്കായി ആറ് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ.
ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി. ഒന്നാം ബ്ലോക്ക്, മൂന്നാം ബ്ലോക്ക്, തടിമുടി, വാടാമുറി, ഫാക്ടറി ഡിവിഷൻ, 17 ബ്ലോക്ക്, കശുമാവിൻ തോട്ടം, ചാലക്കുടി പുഴ തീരം, എലിച്ചാണി, പറയാൻപ്പാറ, കുളിരാൻതോടു എന്നീ ഭഗങ്ങളിൽ ആയിരുന്നു പരിശോധന. അനാരോഗ്യമുള്ളതിനാൽ ചെറിയ അളവിലേ മരുന്ന് ഉപയോഗിക്കാനാകൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക