മദ്യപാനത്തിനിടെ തര്‍ക്കം; പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കലഞ്ഞൂരില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കുത്തേറ്റയാള്‍ മരിച്ചു
 young man was stabbed to death in Pathanamthitta
പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു ഫയൽ
Updated on

പത്തനംതിട്ട: കലഞ്ഞൂരില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ കുത്തേറ്റയാള്‍ മരിച്ചു. കഞ്ചോട് സ്വദേശി മനുവാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ കലഞ്ഞൂര്‍ ഒന്നാംകുറ്റിയിലാണ് സംഭവം. സുഹൃത്ത് ശിവപ്രസാദിന്റെ വീട്ടില്‍ വച്ചായിരുന്നു കുത്തേറ്റത്. ശിവപ്രസാദ് തന്നെയാണ് മനുവിനെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് വിവരം.

പിന്നാലെ ഒളിവില്‍ പോയ ശിവപ്രസാദിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com