
കൊച്ചി: എറണാകുളം സബ് ജയിലിലില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍. റിമാന്‍ഡ് പ്രതിയെ മൂത്രമൊഴിക്കാനായി പുറത്തിറക്കിയപ്പോഴാണ് ബംഗാള്‍ സ്വദേശിയ മന്ദി ബിശ്വാസ് ചാടിപ്പോയത്. മംഗളവനത്തില്‍ ഒളിച്ചിരുന്ന കഞ്ചാവ് കേസ് പ്രതിയെ പൊലീസ് അതിസാഹസികമായി പിടികൂടി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
എക്‌സൈസും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 24കാരനായ പ്രതി പിടിയിലായത്. ഇയാളില്‍ നിന്ന് 6,69,500 രൂപ വിലവരുന്ന 13.390 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഒരു ബാഗ് നിറയെ കഞ്ചാവുമായാണ് മന്ദി ബിസ്വാസ് എറണാകുളത്ത് എത്തിയത്. ഇയാള്‍ കഞ്ചാവ് വില്‍ക്കാന്‍ എത്തിയതാണെന്നും മൊഴി നല്‍കിയിരുന്നു.
തുടര്‍ന്ന് റിമാന്‍ഡിലായ പ്രതിയെ മൂത്രമൊഴിക്കാനായി എത്തിച്ച സമയത്ത് പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. ചാടിപോയ പ്രതി ഹൈക്കോടതിക്കു പുറകിലുള്ള മംഗളവനത്തില്‍ ഒളിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക