എന്‍ഡിഎ വിടണം; മറ്റു മുന്നണികളിലുള്ള സാധ്യത തേടണമെന്ന് ബിഡിജെഎസില്‍ പ്രമേയം

ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നത്
bdjs
എന്‍ഡിഎ വിടണമെന്ന് ബിഡിജെഎസില്‍ ആവശ്യംപ്രതീകാത്മക ചിത്രം
Updated on

കോട്ടയം: ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷിയായ ബിഡിജെഎസില്‍ ആവശ്യം. ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നത്. ജില്ലാ ക്യാമ്പില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ബിജെപിയിലും എന്‍ഡിഎയിലും 9 വര്‍ഷമായി അവഗണനയാണ് നേരിടുന്നത്. വേണ്ടത്ര തരത്തിലുള്ള പരിഗണന ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ല. മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

നിയോജകമണ്ഡലം ഭാരവാഹികളും ജില്ലാ ഭാരവാഹികളും പങ്കെടുക്കുന്ന ജില്ലാ നേതൃക്യാമ്പ് കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയത്ത് നടന്നു വരികയായിരുന്നു. ഈ ക്യാമ്പിലാണ് മുന്നണി വിടണമെന്ന ആവശ്യം ഉയര്‍ന്നത്. ബിഡിജെഎസ് യുഡിഎഫിനൊപ്പം ചേരുമെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com