തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതി കസ്റ്റഡിയില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
Husband attacked wife in Thrissur; Accused in custody
തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചുപ്രതീകാത്മക ചിത്രം
Updated on

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ മാള അഷ്ടമിച്ചിറയില്‍ ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പഴമ്പിള്ളി വീട്ടില്‍ വാസന്‍ ആണ് ഭാര്യ ശ്രീഷ്മയെ വെട്ടി പരിക്കേല്‍പ്പിച്ചത്.

കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാള പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

അച്ഛന്‍ അമ്മയെ വെട്ടുന്നതുകണ്ട കുട്ടികള്‍ തൊട്ടടുത്ത റേഷന്‍ കടയിലേക്ക് ഓടി വരികയും തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com