കളിക്കുന്നതിനിടെ കാണാതായി; വടകരയില്‍ രണ്ടു വയസുകാരി പുഴയില്‍ മരിച്ചനിലയില്‍

വടകര വക്കീല്‍പാലത്തിന് സമീപം പുഴയില്‍ രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
Two-year-old girl found dead in river in Vadakara
ഹവ്വ ഫാത്തിമ
Updated on

കോഴിക്കോട്: വടകര വക്കീല്‍പാലത്തിന് സമീപം പുഴയില്‍ രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കോത്ത് കെസി ഹൗസില്‍ ഷമീറിന്റെയും മുംതാസിന്റെയും മകള്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. ബുധനാഴ്ച കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടീല്‍ നിന്ന് അമ്പതുമീറ്റര്‍ മാത്രം അകലെയാണ് മൃതദേഹം കണ്ടത്. വീട്ടുകാര്‍ തൊട്ടടുത്ത ബന്ധുവീട്ടില്‍ പോയി മടങ്ങിവന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പുഴയില്‍ കണ്ടത്.

ഉടനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com