കണ്ണൂരിൽ ട്രെയിനിൽ കയറുന്നതിനിടെ വീണു; യുവാവിന്റെ ഒരു കാൽ പൂർണമായി അറ്റുപോയി

ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാൽ അറ്റു
young man fell while boarding a train in Kannur; one of his legs was completely severed
ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാൽ അറ്റുപ്രതീകാത്മക ചിത്രം
Updated on

കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാൽ അറ്റു. ഇരിട്ടി ഉളിയിൽ പടിക്കച്ചാൽ നസീമ മൻസിലിൽ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ച 1.10ന് കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് സംഭവം.

മുഹമ്മദലിയുടെ കാലുകൾക്കാണ് സാരമായി പരിക്കേറ്റത്. ഒരു കാൽ പൂർണമായി അറ്റുപോയി. കൈയ്ക്കും പരിക്കുണ്ട്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

പിടിവിട്ട് ട്രാക്കിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും പൊലീസും എത്തി ആംബുലൻസിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതായതിനാൽ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com