
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ബാലരാമപുരം കോട്ടുല്‍കാല്‍ക്കോണത്താണ് സംഭവം.
ഇന്ന് രാവിലെ മകളെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
മാതാവിന്റെ സഹോദരന് സംഭവത്തില്‍ ബന്ധമുണ്ടോയെന്ന സംശയം ബന്ധുക്കള്‍ക്കുണ്ട്. ഇക്കാര്യം ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക